Posted By ashly Posted On

Amal Missing: ഈ പെരുന്നാളിനും മകന്‍റെ ഫോണ്‍ കോള്‍ എത്തിയില്ല; കപ്പലപകടത്തെ തുടര്‍ന്ന് കാണാതായ അമല്‍ കാണാമറയത്ത്

Amal Missing കുവൈത്ത് സിറ്റി: കഴിഞ്ഞ ഏഴ് മാസമായി തന്‍റെ മകന്‍ തിരികെവരുമെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ ആലക്കോട് വെള്ളാട് കാവുംക്കുടി കോട്ടയിൽ സുരേഷ് കുമാറും കുടുംബവും. കപ്പലപകടത്തെത്തുടർന്ന് കാണാതായ മകൻ അമൽ കെ. സുരേഷിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. മകൻ സൗദിയിലോ കുവൈത്തിലോ മറ്റേതെങ്കിലും രാജ്യത്ത് ജീവനോടെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുരേഷും കുടുംബവും. കഴിഞ്ഞ സെപ്തംബർ ഒന്നിനാണ് കുവൈത്ത് – സൗദി സമുദ്രാതിർത്തിയിൽ ഇറാൻ ചരക്കുകപ്പലായ അറബ് അക്തർ അപകടത്തിൽപ്പെട്ടത്. മൂന്ന് ഇന്ത്യക്കാരും മൂന്ന് ഇറാൻ സ്വദേശികളും ഉള്‍പ്പെടെ കപ്പലിൽ ആറ് ജീവനക്കാരാണുണ്ടായിരുന്നത്. അവരിൽ ഒരാളായിരുന്നു അമൽ. അപകടത്തെത്തുടർന്ന് കുവൈത്ത് നാവിക – തീരദേശസേന നടത്തിയ തെരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തുകയും അവ കുവൈത്തിൽ എത്തിക്കുകയും ചെയ്തു. ഇതിൽ, ഇന്ത്യക്കാരായ രണ്ടുപേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന വഴി തിരിച്ചറിഞ്ഞു. തൃശൂർ മണലൂർ സ്വദേശി വിളക്കോത്ത് ഹരിദാസിന്‍റെ മകൻ ഹനീഷും പശ്ചിമ ബംഗാൾ സ്വദേശിയുടേതുമായിരുന്നു തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ. എന്നാൽ, ഡിഎൻഎ പരിശോധന ഫലം നെഗറ്റീവ് ആയെന്ന മറുപടി മാത്രമാണ് അമലിന്‍റെ കുടുംബത്തിന് ലഭിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT അപകടത്തിൽ കാണാതായ ഡെക്ക് ഓപ്പറേറ്റർ അമൽ കെ. സുരേഷിനെക്കുറിച്ചോ, അറബ് അക്തറിന്‍റെ ക്യാപ്റ്റനായിരുന്ന ഇറാൻ സ്വദേശി ഹമീദ് ഗിന്നത്തിനെക്കുറിച്ചോ ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവർക്ക് എല്ലാം അമലിന്‍റെ പിതാവ് സുരേഷ് പരാതി നൽകിയിട്ടുണ്ട്. മകനെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാനായി കഴിഞ്ഞ നവംബർ മാസം സുരേഷ് മുംബൈയിലെ ഷിപ്പിങ് മന്ത്രാലയം ഡയറക്ടർ ജനറലിന് നേരിട്ടും പരാതി നൽകിയിരുന്നു. സെയിലേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് രവി പി. വീട്ടിൽ മുഖേനയായിരുന്നു പരാതി നൽകിയത്. അന്വേഷണത്തിന് ക്രൂ ബാഞ്ച് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ചില സാങ്കേതിക തടസങ്ങൾ മൂലം കാലതാമസം നേരിടുകയാണ്. അപകടത്തിൽപ്പെട്ട കപ്പലിലെ ക്യാപ്റ്റൻ ഹമീദ് ഗിന്നത്തിന്റെ പിതാവ് മുഹമ്മദ് ഗിന്നത്തും ക്യാപ്റ്റനാണ്. അദ്ദേഹത്തിന് ലഭിച്ച വിവരമനുസരിച്ച് രണ്ടുപേർ സൗദി കോസ്റ്റൽ ഏരിയയിൽവച്ച് അപകട സമയത്ത് കപ്പലിൽനിന്ന് ചാടിയതായി പറയപ്പെടുന്നു. അത് ചിലപ്പോൾ ഹമീദും അമലുമാകാം എന്ന് മുഹമ്മദ് ഗിന്നത്ത് രവി വീട്ടിലിനോട് പറഞ്ഞിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ഡിജിക്ക് സൗദിയിൽ പോയി അന്വേഷിക്കണമെന്ന് ആവശ്യം ഉന്നയിച്ച് സുരേഷ് പരാതി നൽകിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *