Posted By ashly Posted On

Newborn Body Found in Airport: വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ കുഞ്ഞിന്‍റെ മൃതദേഹം; 16കാരി പീഡനത്തിനിരയായതായി പോലീസ്

Newborn Body Found in Airport മുംബൈ: വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ മാസം തികയാത്ത നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പോലീസ്. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. 16 കാരിയായ പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടി പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 25ന് റാഞ്ചിയിലേക്ക് പോകുന്നതിനായി അമ്മയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയപ്പോഴാണ് കടുത്ത ശാരീരിക അസ്വസ്ഥത പെണ്‍കുട്ടിയ്ക്ക് ഉണ്ടായത്. ഗർഭം അലസിയതോടെ കുഞ്ഞിനെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT
ചൊവ്വാഴ്ച രാത്രി 10.30ന് ശുചീകരണ തൊഴിലാളികള്‍ മൃതദേഹം കണ്ട ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ, യാത്രക്കാരുടെ വിവരങ്ങൾ എന്നിവ പരിശോധിച്ച് സംശയം തോന്നിയവരെ ചോദ്യം ചെയ്തു. അമ്മയും മകളും അസ്വസ്ഥരായി ശുചിമുറിയിലേക്ക് കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഇവർ ശനിയാഴ്ച റാഞ്ചിയിൽനിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പോലീസ് ചോദ്യം ചെയ്യുകയും ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പാൽഘർ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *