Posted By ashly Posted On

America Threatens Iran: ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷാന്തരീക്ഷം? ഇറാനെതിരെ കടുത്ത ആക്രമണത്തിനൊരുങ്ങി അമേരിക്ക

America Threatens Iran തെൽ അവിവ്: ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷാന്തരീക്ഷത്തിന് സാധ്യത. അനുനയത്തിന് തയ്യാറായില്ലെങ്കില്‍ ഇറാനും ഹമാസിനം ഹൂതികള്‍ക്കുമെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഗാസയില്‍ ഇസ്രയേലിന്‍റെ കൂട്ടക്കുരുതിക്കിടെയാണ് അമേരിക്കയുടെ പുതിയ മുന്നറിയിപ്പ്. ആണവകരാറിന്​ വഴങ്ങിയില്ലെങ്കിൽ ഇറാനുമേൽ ബോംബിടുമെന്ന അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം വീണ്ടും ഉടലെടുത്തിരിക്കുന്നത്. ഗൾഫ്​ കടലിൽ രണ്ട്​ എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവികസേന അറിയിച്ചു. ഏതു രാജ്യത്തിന്‍റെ ടാങ്കറുകളാണ്​ പിടികൂടിയതെന്ന്​ ഇറാൻ വ്യക്​തമാക്കിയില്ല. ടാങ്കറുകളിൽ ജോലിക്കാരായ 25 പേർ ഇറാൻ നാവികസേനയുടെ പിടിയിലാണ്​. സഹകരണമാണ്​ തെഹ്​റാൻ ലക്ഷ്യമിടുന്നതെങ്കിൽ ചർച്ചക്ക്​ ഒരുക്കമാണെന്നും മറിച്ചാണ്​ തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകുമെന്നും യുഎസ്​ സ്​റ്റേറ്റ്​ വകുപ്പ്​ പ്രതികരിച്ചപ്പോള്‍ ഭീഷണിയും അടിച്ചേൽപിക്കലും കൊണ്ട്​ വഴങ്ങുമെന്ന്​ കരുതേണ്ടതില്ലെന്ന്​ ഇറാൻ അമേരിക്കയെ ഓർമിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ബന്ദികളെ മോചിപ്പിക്കാൻ ഇനിയും തയാറായില്ലെങ്കിൽ ഹമാസിനെ കാത്തിരിക്കുന്നത്​ നരകം തന്നെയാകുമെന്നും അമേരിക്ക താക്കീത്​ നൽകി. ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിന്​ ഹമാസ്​ മാത്രമാണ്​ ഉത്തരവാദികളെന്നും യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ കുറ്റപ്പെടുത്തി. യെമനിൽ ഹൂതികൾക്ക്​ നേരെയുള്ള ആക്രമണം കൂടുതൽ ശക്​തമായി തുടരാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. വെടിനിർത്തലിനായുള്ള ഈജിപ്തിന്‍റെ പുതിയ നിർദേശം ഇസ്രായേൽ തള്ളിയിരുന്നു. ഗാസയിലെ റഫയിൽ കരയാക്രമണം ശക്​തമാക്കിയതിനെ തുടര്‍ന്ന്, രണ്ടു ദിവസത്തിനിടെ എൺപതിലേറെ പേരാണ്​ ഗാസയിൽ കൊല്ലപ്പെട്ടത്​.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *