
Bengaluru Teacher Arrest: വിദ്യാര്‍ഥിയുടെ പിതാവുമായി പ്രണയം, സ്വകാര്യചിത്രം കൈക്കലാക്കി ഭീഷണി, തട്ടിയത് ലക്ഷങ്ങള്‍; അധ്യാപികയടക്കം മൂന്നുപേര്‍ പിടിയില്‍
Bengaluru Teacher Arrest ബെംഗളൂരു: വിദ്യാര്‍ഥിയുടെ പിതാവിനെ പ്രണയക്കെണിയില്‍ വീഴ്ത്തി പണം തട്ടിയ അധ്യാപികയുടെ കൂട്ടാളികളും പിടിയില്‍. ബെംഗളൂരുവിലാണ് സംഭവം. അധ്യാപികയും കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്കൂള്‍ പ്രിന്‍സിപ്പളുമായ ശ്രീദേവി രുദാഗിയെന്ന 25 കാരിയാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. താൻ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥിയായ അഞ്ചുവയസുകാരിയുടെ പിതാവുമായി പ്രണയബന്ധം സ്ഥാപിക്കുകയും സ്വകാര്യ ഫോട്ടോയും വീഡിയോകളും കൈക്കലാക്കി പണം തട്ടുകയും ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ നാല് ലക്ഷം രൂപ തട്ടിയെടുത്തു. 20 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് ഇയാൾ പോലീസിനെ സമീപിച്ചത്. മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിലാണ് ഇയാളുടെ താമസം. ട്രേഡറായ ഇയാൾ അഞ്ചു വയസുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023ലാണ് ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിൽ എത്തിയത്. തുടർന്ന്, അധ്യാപികയുമായി സൗഹൃദത്തിലായി. ബന്ധം തുടരുന്നതിനായി പുതിയ ഫോണും സിം കാർഡും ഉപയോഗിച്ചായിരുന്നു വീഡിയോ കോൾ ചെയ്തിരുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ഇതിനിടെ പരാതിക്കാരന്‍റെ സ്വകാര്യ ഫോട്ടോകളും വീഡിയോയും കൈക്കലാക്കി ഭീഷണി ആരംഭിച്ചു. നാല് ലക്ഷം രൂപ തട്ടിയെടുത്തു. വീണ്ടും 15 ലക്ഷം ആവശ്യപ്പെട്ടു. ഈ തുക നൽകാൻ ഇയാൾ തയ്യാറായില്ല. പിന്നീട്, അധ്യാപിക 50,000 രൂപ വാങ്ങാനെന്ന വ്യാജേന പരാതിക്കാരന്റെ വീട്ടിലെത്തി. ബിസിനസ് തകർന്നതിനെ തുടർന്ന് ഗുജറാത്തിലേക്ക് താമസം മാറിയ പരാതിക്കാരൻ കുട്ടിയുടെ ടിസി വാങ്ങാനായി സ്കൂളിലെത്തിയപ്പോൾ ശ്രീദേവി തന്റെ ഓഫിസിലെത്തിക്കുകയും ഗണേഷ് കാലെ (38), സാഗർ (28) എന്നിവരുമായി ചേർന്ന് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തന്നില്ലെങ്കിൽ ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. 15 ലക്ഷം തരാമെന്ന് സമ്മതിച്ച പരാതിക്കാരൻ 1.9 ലക്ഷം രൂപ ഇവർക്ക് നൽകിയെങ്കിലും പിന്നീടും ഭീഷണി തുടർന്നു. ഇതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. സാഗറും ഗണേഷും അറസ്റ്റിലായി. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Comments (0)