
Indian Woman Murder in Kuwait: ഇന്ത്യക്കാരിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊന്ന കേസ്; പ്രതിയായ ഇന്ത്യക്കാരന്‍ കുവൈത്തില്‍ അറസ്റ്റില്‍
Indian Woman Murder in Kuwait കുവൈത്ത് സിറ്റി: ഇന്ത്യക്കാരിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊന്ന കേസിലെ പ്രതിയായ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം മൈദാന്‍ ഹവാലി പ്രദേശത്താണ് കുറ്റകൃത്യം നടന്നത്. കൊലപാതക വിവരം പോലീസ് ഓപ്പറേഷന്‍ റൂമില്‍ അറിഞ്ഞ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തിയതാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് പിടികൂടിയത്. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് ഭാഗമായി ബന്ധപ്പെട്ട അധികാരികൾക്ക് പ്രതിയെ കൈമാറി. കൊല്ലപ്പെട്ട സ്ത്രീയും പ്രതിയും ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.
Comments (0)