Posted By ashly Posted On

Crimes on Eid in Kuwait: ഈദ് അവധി ദിനങ്ങളില്‍ കുവൈത്തില്‍ അരങ്ങേറിയത് കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍

Crimes on Eid in Kuwait കുവൈത്ത് സിറ്റി: ഈദ് അവധിക്കാലത്ത് കുവൈത്ത് രണ്ട് ഭയാനകമായ കുറ്റകൃത്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ആദ്യ സംഭവത്തിൽ അബ്ദാലി മരുഭൂമിയിൽ ഒരു കുവൈത്ത് പൗരൻ തന്‍റെ വാഹനവുമായി ഭാര്യയെ ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തി. രണ്ടാമത്തെ സംഭവത്തിൽ, ഒരു കുവൈത്ത് പൗരൻ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു തെരുവിൽ ഉപേക്ഷിച്ചു പോയതാണ്. രണ്ട് കുറ്റവാളികളെയും അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആദ്യ കേസിൽ, മുപ്പത് വയസുള്ള കുവൈത്ത് പൗരൻ അബ്ദാലി റോഡിലെ ഒരു മരുഭൂമിയിൽ തന്‍റെ ഇരുപത് വയസുള്ള ഭാര്യയുടെ മേൽ വാഹനം ഇടിച്ചു കയറ്റി. സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. സംഭവസ്ഥലം പരിശോധിക്കുകയും പ്രതിയെ ചോദ്യം ചെയ്യുകയും സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാമത്തെ കേസിൽ, മൈദാൻ ഹവല്ലിയിൽ നിന്ന് ഒന്‍പത് വയസുള്ള അറബ് കുട്ടിയെ ഒരു കുവൈത്ത് പൗരൻ തട്ടിക്കൊണ്ടുപോയി, ഒരു അപ്പാർട്ട്മെന്റിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു, തുടർന്ന്, ഹവല്ലി ഗവർണറേറ്റിലെ ഒരു തെരുവിൽ ഉപേക്ഷിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഡിറ്റക്ടീവുകൾക്ക് കഴിഞ്ഞു. സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഒരു ക്രിമിനൽ റെക്കോർഡ് അയാൾക്കുണ്ടെന്ന് കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, ലൈംഗികമായി പീഡിപ്പിക്കൽ, മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയമാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പൗരനെ കസ്റ്റഡിയിലെടുക്കാൻ ഇന്നലെ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *