Posted By shehina Posted On

കുവൈറ്റിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ പൗരനെ നാടുകടത്താൻ ഉത്തരവ്

കുവൈറ്റിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ പൗരനെ നാടുകടത്താൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ പൗരനെയാണ് നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യശ്രമത്തിന് തൊട്ടുമുമ്പാണ് ഉദ്യോ​ഗസ്ഥർ ഇടപെട്ടത്. അന്വേഷണത്തിൽ ഇയാൾ ഒരു ഇന്ത്യൻ പൗരനാണെന്ന് തിരിച്ചറിഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ചോദ്യം ചെയ്യലിൽ, വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ആത്മഹത്യ മാത്രമാണ് ഏക പോംവഴിയെന്നും അയാൾ സമ്മതിച്ചു. അന്വേഷണത്തിന് ശേഷം, ഉദ്യോഗസ്ഥർ അയാളെ നാടുകടത്താനും ജീവപര്യന്തം പ്രവേശന വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *