Posted By shehina Posted On

കുവൈത്തിൽ കുത്തേറ്റ് മരിച്ച ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു; പ്രതിയും ഇന്ത്യക്കാരൻ

കുവൈറ്റിൽ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു. കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനി മുബാഷിറ (34) ആണ് കൊല്ലപ്പെട്ടത്. കഴുത്തിൽ കത്തി കുത്തിയിറക്കിയതിനെ തുടർന്നാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ചിത്രം അടക്കം ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. സംഭവം അറിഞ്ഞ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ കാണപ്പെട്ടു. ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. ദ്രുതഗതിയിലുള്ള അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കുവൈത്തിൽ പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ഇന്ന് വൈകിട്ട് ആറ് മണി മുതൽ ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന പൊടിക്കാറ്റ് വ്യാഴാഴ്ച പുലർച്ചെ 2 മണി വരെ നീണ്ട് നിൽക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ഈ സമയങ്ങളിൽ ചില പ്രദേശങ്ങളിൽ ദൃശ്യപരത 1000 മീറ്ററിൽ താഴെ വരെ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊലപാതകം ചെയ്യാനുള്ള സാഹചര്യം അടക്കം അന്വേഷിച്ചു വരികയാണ്. മുബാഷിറയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നു. സയ്യിദ് ജാഫർ ആണ് ഭർത്താവ്. റസൂൽഖാനും നസീമാബാനുവുമാണ് മാതാപിതാക്കൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *