
ഗൾഫിലുണ്ടായ വാഹനാപകടത്തിൽ രണ്ട് നഴ്സുമാർക്ക് ദാരുണാന്ത്യം ഇരുവരും ജൂലൈയിൽ വിവാഹം കഴിക്കാനിരിക്കെ…
വാഹനാപകടത്തിൽ രണ്ട് മലയാളികളുൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. വയനാട് സ്വദേശിനിയായ ടിന ബിജു(26), അമ്പലവയൽ ഇളയിടത്തുമഠത്തിൽ അഖിൽ അലക്സ്(27) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി നഴ്സുമാർ. സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവർ സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിച്ച് തീപ്പിടിക്കുകയായിരുന്നു. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്നു എന്നാണ് സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം. മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്സായ ടീന അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിക്കുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ലണ്ടനിൽ നിന്നെത്തിയ പ്രതിശ്രുത വരനായ അഖിൽ അലക്സിനൊപ്പം അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം. അൽ ഉല സന്ദർശിച്ചതിനു ശേഷം സൗദിയിൽ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തിൽ ഇരുവരുടേയും ജീവൻ പൊലിഞ്ഞത്.
Comments (0)