
Sneha Merlin Pocso Case: 12 വയസുകാരിയുടെ സഹോദരനെയും പീഡിപ്പിച്ചു; സ്നേഹക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി
Sneha Merlin Pocso Case കണ്ണൂർ: 12 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പെണ്‍കുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചെന്നാണ് കേസ്. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെതിരെയാണ് (23) തളിപ്പറമ്പ് പോലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയുടെ 15 വയസുകാരനായ സഹോദരനെയാണ് സ്നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം യുവതിക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്നേഹക്കെതിരെ വീണ്ടും പോക്സോ കേസ് ചുമത്തിയത്. മാര്‍ച്ചിലാണ് സ്നേഹക്കെതിരെ ആദ്യ പോക്സോ കേസെടുത്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX സ്കൂളിൽ വച്ച് 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഫെബ്രുവരിയിലായിരുന്നു സ്നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മുൻപും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ.മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.
Comments (0)