Posted By ashly Posted On

വിമാനയാത്രയ്ക്കിടെ ക്യാബിന്‍ ക്രൂ അഞ്ചുവയസുകാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചതായി പരാതി

വിമാനയാത്രയ്ക്കിടെ ക്യാബിന്‍ ക്രൂ അഞ്ചുവയസുകാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചതായി പരാതി. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയില്‍ ഇന്‍ഡിഗോയുടെ ഫ്ലൈറ്റ് അറ്റൻഡന്റ് കുട്ടിയുടെ സ്വർണമാല മോഷ്ടിച്ചതായാണ് പരാതി. അമ്മയ്ക്കും സഹോദരിക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന കുഞ്ഞിന്‍റെ സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ) പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
പെൺകുട്ടിയുടെ അമ്മ പ്രിയങ്ക മുഖർജിയാണ് ഇൻഡിഗോ ക്യാബിൻ ക്രൂ അംഗം അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ പരാതി നല്‍കിയത്. വിമാനം പറന്നുയർന്ന് കുറച്ച് സമയത്തിന് ശേഷം തന്‍റെ കുട്ടികള്‍ വഴക്കിട്ട് കരയാന്‍ ആരംഭിക്കുകയും മക്കളില്‍ ഒരാളെ താന്‍ നോക്കാമെന്ന് അദിതി പ്രിയങ്കയോട് പറയുകയുമായിരുന്നു. വിമാനത്തില്‍ കുട്ടിയുമായി നടന്ന അദിതി ലാൻഡ് ചെയ്യുമ്പോളാണ് മകളെ തിരികെ നല്‍കിയത്. അപ്പോളാണ് തന്‍റെ മകള്‍ ധരിച്ചിരുന്ന 20 ഗ്രാം ഭാരമുള്ള സ്വർണ്ണ മാല നഷ്ടപ്പെട്ടതായി ശ്രദ്ധിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX അദിതിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ എടുത്തില്ലെന്നാണ് പറഞ്ഞത്. തുടർന്ന്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഇൻഡിഗോ, വിമാനത്താവള അധികൃതർ എന്നിവര്‍ക്ക് പരാതി നല്‍കിയതായി പ്രിയങ്ക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എയര്‍ലൈനും ഫ്ലൈറ്റ് അറ്റന്‍ഡന്‍റും ആരോപണം നിഷേധിക്കുകയാണെന്നും തന്‍റെ മകൾ വിമാനത്തിൽ കേക്ക് കഴിക്കുന്നതിന്‍റെ ഒരു ചെറിയ വിഡിയോ ഞാൻ എടുത്തിരുന്നു, ആ സമയത്ത് അവൾ മാല ധരിച്ചിരുന്നുവെന്നും പ്രിയങ്ക പറയുന്നു. മാലയുടെ വില ഏകദേശം 2.5 ലക്ഷം രൂപയാണ്, പക്ഷേ എഫ്‌ഐ‌ആറിൽ 80,000 രൂപയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ എയർലൈൻ ആരോപണങ്ങൾ നിഷേധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *