
65 മദ്യക്കുപ്പികളുമായി പ്രവാസിയെ കയ്യോടെ പിടികൂടി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: മദ്യക്കുപ്പികളുമായി ഏഷ്യന്‍ പ്രവാസിയെ പിടികൂടി കുവൈത്ത് പോലീസ്. പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്കുള്ളിൽ ഒളിപ്പിച്ച് പ്രാദേശികമായി ഉണ്ടാക്കുന്ന വാറ്റിയെടുത്ത മദ്യവുമായാണ് പ്രവാസി പിടിയിലായത്. ജഹ്‌റ ബാക്കപ്പ് പട്രോളിങ് സംഘമാണ് പിടികൂടിയത്. അൽ-വാഹ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർക്ക് ജാപ്പനീസ് നിർമിത വാഹനത്തിന്‍റെ ഡ്രൈവറുടെ പരിഭ്രാന്തി കാരണം സംശയം തോന്നിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 65 കുപ്പി അനധികൃത മദ്യം കണ്ടെത്തി. പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. കുവൈത്തിലെ കർശനമായ മദ്യവിരുദ്ധ നിയമങ്ങൾ അനുസരിച്ച് നാടുകടത്തൽ നടപടികൾ നേരിടുകയാണ്.
Comments (0)