
Kuwait Tariff by US: കുവൈത്തിന് ഏര്‍പ്പെടുത്തിയ താരിഫ്, സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ? വിദഗ്ധര്‍ പറയുന്നത്…
Kuwait Tariff by US കുവൈത്ത് സിറ്റി: ഡോണള്‍ഡ് ട്രംപ് കുവൈത്തിന് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് പിന്നാല വിശകലനവുമായി വിദഗ്ധര്‍. കുവൈത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തി. അമേരിക്ക ചില രാജ്യങ്ങളിൽ വ്യത്യസ്ത നിരക്കുകളിൽ ഏർപ്പെടുത്തിയ താരിഫ് ആഗോള സമ്പദ്‌വ്യവസ്ഥയെ അനിവാര്യമായും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ കാമിൽ അൽ ഹറമി വ്യക്തമാക്കി. ഈ പ്രവണത ആഗോള പണപ്പെരുപ്പം വർധിപ്പിക്കുകയും തൽഫലമായി വിലകൾ കൂടുന്നതിലേക്ക് നയിക്കും. പ്രത്യേകിച്ചും മറ്റ് രാജ്യങ്ങൾ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് അതേ രീതിയിൽ പ്രതികരിക്കുകയും അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് വർധിപ്പിക്കുകയും ചെയ്തേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX കുവൈത്തിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് വർധിപ്പിച്ചതിന് ശേഷം, കുവൈത്തിന്‍റെ യുഎസിലേക്കുള്ള കയറ്റുമതി വളരെ കുറവാണെന്നും എണ്ണയ്ക്കും പ്രകൃതിവാതകത്തിനും യുഎസിന് താരിഫ് വർധിപ്പിക്കാൻ കഴിയുമെന്നും അൽ ഹറമി കൂട്ടിച്ചേര്‍ത്തു. എന്നാൽ, ട്രംപ് ഇതുവരെ എണ്ണ ഇറക്കുമതിക്ക് താരിഫ് വർധിപ്പിച്ചിട്ടില്ല.
Comments (0)