pravasi reksha
Posted By shehina Posted On

Pravasi Raksha Insurance Policy; പ്രവാസികളെ നിങ്ങൾക്കിതാ സുവാർണ്ണാവസരം; കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് എടുക്കാം….

Pravasi Raksha Insurance Policy; പ്രവാസികളുടെ ക്ഷേമത്തിനായി നോർക്ക റൂട്ട്സുമായി ചേർന്ന് നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് വരുന്നത്. ഇതിൽ പ്രാവസികൾക്ക് ഏറ്റവും കൂടുതൽ ഉപയോ​ഗപ്രദമായ ഒന്നാണ് പ്രവാസി രക്ഷാ ഇൻഷുറൻസ്. പ്രവാസികൾക്കും അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തുന്ന പദ്ധതിയാണിത്. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയിൽ എങ്ങനെ അംഗമാകാം?

18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം താമസിയ്ക്കുന്ന കുടംബാംഗങ്ങൾക്കുമാണ് പ്രവാസി രക്ഷ ഇൻഷുറൻസ് ലഭിക്കുന്നത്. പദ്ധതിയിൽ അംഗമായിരിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സാച്ചെലവ് ലഭിക്കും. കൂടാതെ 13 ഗുരുതര രോഗങ്ങൾക്കും പദ്ധതിയിലൂടെ ചികിത്സാച്ചെലവ് ലഭിയ്ക്കും. ഇതിനായി പ്രവാസികൾ പ്രതിവർഷം നൽകേണ്ടത് 550 രൂപ മാത്രമാണ് ഈ പദ്ധതിയിൽ പ്രവാസികൾക്ക് നേരിട്ട് അംഗമാകാം.

ഈ പദ്ധതിയിൽ ഓൺലൈൻ വഴിയും അം​ഗമാകാം

നോർക്ക റൂട്ട്സിൻ്റെ വെബ്സൈറ്റ് വഴി പദ്ധതിയിൽ അംഗമാകാൻ അപേക്ഷ നൽകാനുള്ള അവസരമുണ്ട്. പ്രവാസി ഐഡി കാർഡ് ഉള്ളവർക്കാണ് പദ്ധതി പ്രകാരം ഇൻഷുറൻസ് ലഭിയ്ക്കുക. നോർക്ക് വെബ്സൈറ്റിൽ നിന്ന് പ്രവാസി ഐഡി കാർഡ് എന്ന വിഭാഗത്തിലൂടെ തന്നെയാണ് ഇൻഷുറൻസിനും അപേക്ഷ നൽകേണ്ടത്. 91-417-2770543, 91-471-2770528 എന്നീ ഫോൺ നമ്പറുകളിൽ വിവരങ്ങൾ ലഭ്യമാകും. ടോൾ ഫ്രീ, മിസ്ഡ് കോൾ സേവനങ്ങൾക്ക് 18004253939, 00918802012345 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *