
കൈവശം വെച്ചത് രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന 16 കിലോ ക്രിസ്റ്റല്‍ മെത്ത്; പ്രതി പിടിയില്‍
കുവൈത്ത്സിറ്റി: രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ. കച്ചവടത്തിനായി കൈവശം വച്ച 16 കി ലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി ഒരു ബിദൂനിയെ (പൗരത്വരഹിതന്‍) ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രേള്‍ വിഭാഗമാണ് അറസ്റ്റു ചെയ്തത്. 250,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരി മരുന്നാണിത്. അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്രതിയ്ക്ക് മുൻപും ലഹരിമരുന്ന് കടത്തിന്റെ ചരിത്രമുള്ളതായി പോലീസ് പറഞ്ഞു. പ്രതി, ലഹരി മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം അടുത്തിടെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇറങ്ങിയതാണന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്, നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX
Comments (0)