
Kuwaiti Man Assaulted: പാർക്കിങിനെ ചൊല്ലി തര്‍ക്കം; കുവൈത്ത് പൗരന് നേരെ ആക്രമണം
Kuwaiti Man Assaulted കുവൈത്ത് സിറ്റി: പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കുവൈത്ത് പൗരന് നേരെ ആക്രമണം. സംഭവത്തില്‍ ഇരുപതുകാരനായ യുവാവ് ഫർവാനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരിചയമില്ലാത്ത ഒരു ജപ്പാൻ പൗരനാണ് തന്നെ മർദിക്കുകയും അസഭ്യം പറയുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതെന്ന് ഇയാള്‍ ആരോപിച്ചു. ഒരു ഷോപ്പിങ് മാളിനു മുന്നിലുള്ള പാർക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം. ഫർവാനിയയിലെ ഒരു മാളിനു മുന്നിലുള്ള പാർക്കിങ് സ്ഥലം ഒഴിയാൻ കാത്തിരിക്കുമ്പോൾ, അജ്ഞാതനായ ഒരാൾ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നെന്ന് കുവൈത്ത് പൗരൻ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX സാഹചര്യം പരിഹരിക്കാൻ ഡ്രൈവറെ സമീപിച്ചപ്പോൾ, അയാൾ അസഭ്യം പറയുകയും പിന്നീട് പിന്നിലേക്ക് തള്ളുകയും ഡ്രൈവർ അയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ, കേസ് രജിസ്റ്റര്‍ ചെയ്തു. തുടർനടപടികൾക്കും കുറ്റവാളിയെ കണ്ടെത്തുന്നതിനുമായി കേസ് അന്വേഷണ വകുപ്പിന് കൈമാറി.
Comments (0)