
Warning: കുവൈത്തിൽ കറണ്ട് പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
Warning: കുവൈത്തിൽ പവർക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് (കെഎഫ്എഫ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചാലോ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സഹായത്തിനായി അലാറം ബട്ടൺ അമർത്തുകയും ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്യരുത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX ഇത് ജീവന് തന്നെ ഭീഷണിയായേക്കും. മാനസിക പിരിമുറക്കം ഒഴിവാക്കുവാനായി സഹായം എത്തുന്നതുവരെ ലിഫ്റ്റിന്റെ തറയിൽ ഇരുന്ന് കാത്തിരിക്കണമെന്നും, അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യമുള്ളവർ 112 എന്ന എമർജൻസി നമ്പറിൽ വിളിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Comments (0)