
Expat Malayali Nurse Died: പുലര്‍ച്ചെ നെഞ്ചുവേദന, ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; പ്രവാസി മലയാളി നഴ്സ് മരിച്ചു
Expat Malayali Nurse Died റിയാദ്: നെഞ്ചുവേദനമലയാളി നഴ്സ് ജുബൈലില്‍ മരിച്ചു. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈൽ അൽ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്‌സുമായ ശ്രീലക്ഷ്മി (35) ആണ് മരിച്ചത്. പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജുബൈൽ നവോദയ കലാസാംസ്കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കൺവീനർ ശ്രീകുമാറിന്റെ ഭാര്യയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ദേവികയാണ് മകൾ. നവോദയ ജുബൈൽ കുടുംബവേദി ടൗൺ ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ടയോട്ട യൂനിറ്റ് എക്സിക്യൂട്ടീവ് അംഗവുമാണ് ശ്രീലക്ഷ്മി. മൃതദേഹം ജുബൈൽ അൽ മന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
Comments (0)