
Kuwait Gulf Bank Loan: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് ലോണ്‍ എടുത്ത് തിരിച്ചടച്ചില്ല; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി കേരള ഹൈക്കോടതി
Kuwait Gulf Bank Loan കുവൈത്ത് സിറ്റി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ പ്രതികളായവർ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി കേരള ഹൈക്കോടതി. മുവാറ്റുപുഴ സ്വദേശി രാഘുല്‍ രതീശന്, കുമരകം സ്വദേശി കീര്‍ത്തിമോന്‍ സദാനന്ദന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്ന കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 1400 ലധികം പേർക്കെതിരെയാണ് ഇത്തരത്തിൽ പരാതി ഉയർന്നത്. ബാങ്ക് അധികൃതരുടെ പരാതിയിൽ 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 50 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെ ലോണെടുത്ത് തിരിച്ചടക്കാതെ ഇവർ നാട്ടിലേക്ക് കടന്നുകളഞ്ഞതായാണ് പരാതി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നതിനിടെ വന്‍ തുക ലോണെടുത്തശേഷം അവധിക്ക് നാട്ടിലേക്ക് പോയ ഇവർ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയതായും ബാങ്ക് അധികൃതർ സംസ്ഥാന പോലീസ് അധികാരികൾക്ക് നൽകിയ പരാതിയിൽ അറിയിച്ചിരുന്നു. ഇത്തരത്തിൽ ആകെ 700 കോടി രൂപയോളം രൂപ ഗൾഫ് ബാങ്കിന് തിരിച്ചടക്കാനുണ്ടെന്നും ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ അറിയിച്ചിരുന്നു. പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഇതിനുപിന്നില്‍ ഏജന്റുമാരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ദക്ഷിണമേഖലാ ഐജിയാണ് കേസുകള്‍ അന്വേഷിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഭൂരിഭാഗം കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)