Posted By shehina Posted On

Fake Acupuncture Treatment; വ്യാജ അക്യുപങ്ചർ ചികിത്സ മൂലം ഭാര്യ മരിച്ചു; കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാത് പരാതി നൽകി

Fake Acupuncture Treatment തന്റെ ഭാര്യ മരിച്ചത് വ്യാജ അക്യുപങ്ചർ ചികിത്സ മൂലം ആണെന്ന് കാട്ടി കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കാസർകോട് സ്വദേശിയും കുവൈത്ത് പ്രവാസിയുമായ ഹസൻ മൻസൂറാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകിയത്.
തൈറോയിഡ് ചികിത്സയ്ക്ക് അലോപ്പതി മരുന്ന് കവിച്ചുകൊണ്ടിരുന്ന ഭാര്യയെ, മരുന്നില്ലാതെ രോഗം പൂർണമായി സുഖപ്പെടുത്താമെന്ന ഉറപ്പോടെ തെറ്റിദ്ധരിപ്പിച്ചതായാണ് പരാതി. തുടർന്ന് മരുന്ന് നിർത്തി അക്യുപങ്ചർ ചികിത്സ സ്വീകരിച്ചു. എന്നാൽ ഇതോടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ഡിസംബറിലാണ് കുവൈത്തിൽ വെച്ച് ഭാര്യ മരിച്ചത്. നാട്ടിൽ ചികിത്സ നൽകിയ സ്ഥാപനത്തിന് നിയമാനുസൃത അംഗീകാരമില്ല, അതേസമയം തെറ്റായ ചികിത്സയും തെറ്റായ പ്രചാരണങ്ങളും മരണത്തിൽ പ്രധാന കാരണമായതായും പരാതിയിൽ ആരോപിക്കുന്നു. സംസ്ഥാനത്ത് നിരവധി ബ്രാഞ്ചുകളുള്ള സ്ഥാപനത്തെയും, അതുമായി ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാണ് പരാതി. മെഡിക്കൽ രേഖകളും മറ്റ് തെളിവുകളും പരാതിയോടൊപ്പം ഹസൻ മൻസൂർ സമർപ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി സംസ്ഥാന ഡിജിപിക്കും കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *