
Kuwaiti Citizen Lost Money: വന്നത് ഒറ്റ ഫോണ്‍ വിളി, നഷ്ടമായത് 37,000 കുവൈത്ത് ദിനാര്‍
Kuwaiti Citizen Lost Money കുവൈത്ത് സിറ്റി: തട്ടിപ്പിനിരയായ കുവൈത്തി പൗരന് നഷ്ടമായത് 37,000 ദിനാര്‍ (ഏകദേശം 120,000 ഡോളര്‍). ഒരു ഡിറ്റക്ടീവാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരന്‍ വിളിച്ചത്. ഹാക്കർമാർ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ കടന്നുകയറാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ച് ഫോണില്‍ വിളിച്ചത്. പണം നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന്, കാർഡ് നമ്പർ, പിൻ, മൊബൈൽ ഫോണിലേക്ക് അയച്ച ഒടിപി എന്നിവ ഉൾപ്പെടെയുള്ള രഹസ്യ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ഈ വിവരങ്ങൾ കിട്ടിയതോടെ തട്ടിപ്പുകാരൻ അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും പിൻവലിക്കുകയായിരുന്നു. ഒരു പ്രാദേശിക കുവൈത്ത് നമ്പറിൽ നിന്നുള്ള കോളിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് വിവരങ്ങൾ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ, അക്കൗണ്ടിൽ നാല് കുവൈത്തി ദിനാർ മാത്രമാണുള്ളതെന്ന അറിയിപ്പ് മാത്രമാണ് കുവൈത്തി പൗരന് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Comments (0)