
Kuwait weather കുവൈത്തിലെ കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ്
കുവൈറ്റ് സിറ്റി : കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് , റോഡുകളിലും മറ്റുമുള്ള ദൃശ്യപരത കുറയുന്നത് തുടരും, എന്നാൽ ഇന്ന് ഉച്ചകഴിഞ്ഞ് പൊടിപടലങ്ങൾ ക്രമേണ കുറയുന്നതാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
ഇന്ന് രാവിലെ പൊടിപടലങ്ങൾ കാരണം തിരശ്ചീന ദൃശ്യപരത കുറയുന്നത് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചിരുന്നു , ഉച്ചകഴിഞ്ഞ് പൊടിപടലങ്ങൾ ക്രമേണ കുറയുന്നതോടെ കാലാവസ്ഥ സ്ഥിഗതികൾ മെച്ചപ്പെടാനും സാധ്യത ഉണ്ട്.
ഇന്നലെ മുതൽ രാജ്യത്തെ ബാധിച്ച പൊടിക്കാറ്റ് ദൃശ്യപരത 500 മീറ്ററിൽ താഴെയാക്കി കുറയ്ക്കുകയും ചില പ്രദേശങ്ങളിൽ കന്യമായി കുറയുകയും ചെയ്തുവെന്നും മണിക്കൂറിൽ 70 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി .
താപനില ക്രമേണ കുറയുന്നുണ്ടെന്നും പരമാവധി താപനില 30 നും 32 നും ഇടയിൽ ആയിരിക്കുമെന്നും കുറഞ്ഞത് 17 നും 20 നും ഇടയിൽ ആയിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)