Posted By ashly Posted On

Witchcraft Woman Arrest: ബാ​ഗിനുള്ളിൽ രഹസ്യ അറയില്‍ കണ്ടെത്തിയത് ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ; സ്ത്രീ കുവൈത്തിൽ പിടിയിൽ

Witchcraft Woman Arrest: കുവൈത്ത് സിറ്റി: ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സ്ത്രീ കുവൈത്തില്‍ പിടിയില്‍. അൽ അബ്ദലി അതിർത്തി ചെക്ക് പോസ്റ്റിലാണ് സംഭവം. ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന തരത്തിലുള്ള മുത്തുകൾ, മോതിരങ്ങൾ തുടങ്ങിയ വസ്തുക്കള്‍ ഇവരിൽ നിന്ന് കണ്ടെടുത്തു. കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ അറിയിച്ചു. കസ്റ്റംസ് അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് സ്ത്രീയെ പിടികൂടിയത്. പരിശോധന നടത്തുന്നതിനിടെ സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന ബാ​ഗ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ഉടൻ തന്നെ ബാ​ഗ് വാങ്ങി പരിശോധിക്കുകയായിരുന്നു. ബാ​ഗിന്‍റെ ഏറ്റവും അടി ഭാ​ഗത്തായി ഒരു രഹസ്യ അറ കണ്ടെത്തുകയായിരുന്നു. അതിനുള്ളിലാണ് മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന തരത്തിലുള്ള വസ്തുക്കൾ കണ്ടെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യലിൽ ഈ വസ്തുക്കൾ ദുർമന്ത്രവാദത്തിനായുള്ള വസ്തുക്കളാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഇത് കൊണ്ടുവന്നതെന്നും സ്ത്രീ സമ്മതിച്ചു. ഇറാഖിൽ നിന്നെത്തിയ ആ സ്ത്രീക്ക് കുവൈത്തിലേക്കുള്ള പ്രവേശനം അധികൃതര്‍ തടഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *