
Forgery Case Kuwait Citizenship: ഇതെന്ത് മറിമായം ! മകന് അമ്മയേക്കാള്‍ പ്രായം കൂടുതല്‍, ഇയാളുടെ ബന്ധുത്വത്തിൽ കുവൈത്തില്‍ പൗരത്വം നേടിയത് 86 പേര്
Forgery Case Kuwait Citizenship കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ഉപയോഗിച്ച് കുവൈത്തിൽ പൗരത്വം നേടിയവരുടെ പൗരത്വം റദ്ദാക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് വിചിത്രമായ നിരവധി സംഭവങ്ങള്‍. കഴിഞ്ഞദിവസം ആക്റ്റിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശപ്രകാരം 962 പേരുടെ പൗരത്വം റദ്ദാക്കിയിരുന്നു. പൗരത്വം ലഭിക്കുന്നതിനായി ഇവർ സമർപ്പിച്ച രേഖകൾ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഒരു കേസിൽ മകന് അമ്മയേക്കാൾ മൂന്നര മാസം പ്രായക്കൂടുതൽ ഉള്ളതായി കണ്ടെത്തിയത്. വ്യാജ കുവൈത്തി പൗരത്വമുള്ള സിറിയക്കാരനെതിരെ എട്ട് വർഷങ്ങൾക്ക് മുന്‍പ് പൗരത്വ അന്വേഷണ സമിതിക്ക് ഒരു പരാതി ലഭിച്ചിരുന്നു. പിന്നാലെ, ഇയാൾ അതെ വർഷം കുവൈത്തിൽ നിന്ന് കടന്നുകളഞ്ഞു. പിന്നീട് ഉന്നതതലത്തിലെ ‘വാസ്ത’ ഉപയോഗിച്ച് കേസ് തേച്ച് മായ്ച്ചു കളയുകയും ഇയാൾ വീണ്ടും കുവൈത്തിൽ തിരിച്ചെത്തുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ആക്റ്റിങ് പ്രധാനമന്ത്രി ഫഹദ് അൽ യൂസുഫിന്റെ മേൽനോട്ടത്തിൽ വ്യാജ പൗരത്വ കേസുകളുടെ പരിശോധന ശക്തമാക്കിയതോടെ വീണ്ടും ഇയാൾ രാജ്യം വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി പല തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തിരിച്ചെത്തിയില്ല. ഇതിനിടെ കുവൈത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുന്ന സാഹചര്യം ഒഴിവാക്കാൻ ഇയാൾ സിറിയയിൽ വെച്ച് മരണപ്പെട്ടെന്ന വ്യാജ രേഖകൾ കുവൈത്തിലുള്ള മക്കൾ വഴി ഹാജരാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇയാളുടെ കുവൈത്തിലുള്ള മക്കളെ വിളിച്ചുവരുത്തുകയും ഡിഎൻഎ പരിശോധനകൾക്ക് വിധേയമാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്തത്. മറ്റൊരു കുവൈത്തി പൗരന്റെ സഹോദരനാാണെന്ന വ്യാജനെയാണ് ഇയാൾ പൗരത്വം നേടിയത്. ഇയാളുടെ വ്യാജ സഹോദരനായ കുവൈത്തിയുടെയും ഇയാളുടെ മക്കളുടെയും ഡിഎൻഎ സാമ്പിളുകളെടുത്ത് നടത്തിയ പരിശോധനയിൽ ഇവർ തമ്മിൽ കുടുംബബന്ധം ഇല്ലെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൗരത്വം നേടുന്നതിനായി സമർപ്പിച്ച വ്യാജ രേഖകളിൽ ഇയാൾ മാതാവായി കാണിച്ച കുവൈത്തി സ്ത്രീക്ക് ഇയാളെക്കാൾ മൂന്നര മാസം പ്രായക്കുറവ് ഉള്ളതായി കണ്ടെത്തിയത്. ഇത്തരത്തിൽ 86 പേരാണ് ഇയാളുടെ ബന്ധുത്വത്തിൽ കുവൈത്തി പൗരത്വം നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Comments (0)