Posted By ashly Posted On

Malayali Creates Balcony Vegetable Garden: ‘തുടക്കം ഉമ്മ നട്ട തക്കാളിവിത്തില്‍ നിന്ന്’; കുവൈത്തില്‍ 50 ഡിഗ്രി ചൂടില്‍ പച്ചക്കറി വിളയിച്ച് മലയാളി വീട്ടമ്മ

malayali creates balcony vegetable garden കുവൈത്ത് സിറ്റി: 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പച്ചക്കറി വിളയിക്കാനാകുമോ, കുവൈത്തിലെ ഈ ചൂടില്‍ പച്ചക്കറി വിളയിച്ചിരിക്കുകയാണ് മലയാളി വീട്ടമ്മ. കുവൈത്തിലെ മഹബൂലയിലുളള തലശ്ശേരിക്കാരി ഫഹിമ അഹമ്മദിന്റെ വീട്ടിലേക്ക് വന്നാല്‍, ഫ്ളാറ്റിലെ രണ്ട് കുഞ്ഞുബാല്‍ക്കണികളിലായി ഫഹീമ നട്ടുവളർത്തിയ 32 ഓളം പച്ചക്കറി ചെടികളും 40 ലധികം പൂച്ചെടികളും 50 ലധികം ഇന്‍ഡോർ ചെടികളും കാണാം. 2007 ലാണ് ഫഹീമ കുവൈത്തിലെത്തുകയും 2011 ല്‍ മഹബൂലയിലെ ബദർ കോപ്ലക്സിലേക്ക് മാറുകയും ചെയ്തു. അന്ന് മൂത്തമകന്‍ മുഹമ്മദ് ഫൈസലിന് അഞ്ചുവയസാണ്. അവന്‍ ബാല്‍ക്കണിയിലേക്ക് വരുന്നത് തടയാനായാണ് ചട്ടിയില്‍ ചെടികള്‍ വച്ച് തുടങ്ങിയത്. അന്നൊരിക്കല്‍ ഉമ്മ ഹസീന തക്കാളിവിത്തെടുത്ത് ചട്ടിയില്‍ നട്ടതാണ് ഇതിനെല്ലാം തുടക്കമായത്. തക്കാളിചെടി നന്നായി വളർന്നതോടെ പച്ചമുളക് മുതല്‍ മഷ്റൂം വരെയുളള കൂടുതല്‍ ചെടികള്‍ നട്ടു. അന്ന് നട്ട ബോഗെന്‍ വില്ലയെല്ലാം ഇപ്പോഴുമുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 കുഞ്ഞുനാളില്‍ ഡോക്ടറാണമെന്നതായിരുന്നു ഫഹീമയുടെ ആഗ്രഹം. പിന്നീട്, ബിഎസ്‌‌ഡബ്ലുവിലേക്ക് തിരിഞ്ഞു. സ്പെഷലൈസേഷന്‍ ചെയ്തതിന് ശേഷമാണ് കുവൈത്തിലേക്ക് എത്തുന്നത്. കുവൈത്തിലെത്തിയതിന് ശേഷം അധ്യാപികയാകാനുളള സർട്ടിഫിക്കേഷന്‍ പൂർത്തിയാക്കി. കഴിഞ്ഞ 14 വർഷമായി അല്‍ രിസാല സെന്റ് ഡിവിഷന്‍ സ്പെഷല്‍ സ്കൂളിലെ അധ്യാപികയാണ് ഇപ്പോള്‍ എച്ച്ഒഡിയാണ് ഫഹീമ. കൊവിഡ് കാലത്തിന് ശേഷം ചെറിയ തോതില്‍ ടെറേറിയന്‍ ബിസിനസ് തുടങ്ങിയിരുന്നു. യൂട്യൂബിലൂടെയറിഞ്ഞ് നിരവധി പേർ ചെടി വാങ്ങാനെത്തുകയും ചെയ്തിരുന്നു. രണ്ടാമത്തെ മകനെ ഗർഭിണിയാകുന്നതുവരെ വളരെ സജീവമായിരുന്നു. എന്നാല്‍, പിന്നീട് അത് തുടരാനായില്ല. ചെടികള്‍ വളർത്താനാഗ്രഹിക്കുന്നവർക്കായി ഓണ്‍ലൈന്‍ വർക്ക് ഷോപ്പുകള്‍ ഫഹീമ ചെയ്യാറുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *