Posted By ashly Posted On

ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയ; സൗദിക്ക് പിന്നാലെ ബി.ലബന്‍റെ സ്ഥാപനങ്ങൾ അടപ്പിച്ച് ഈ രാജ്യം

egypt closed blaban establishment കെയ്റോ: ഭക്ഷ്യവിഷബാധയ്ക്ക് നയിക്കുന്ന ബാക്ടീരിയ കണ്ടെത്തിയതിന് പിന്നാലെ ഈജിപ്തില്‍ പ്രമുഖ ഡെസ്സേർട്ട് ബ്രാന്‍റായ ബി.ലബന്‍റെ 110 സ്ഥാപനങ്ങൾ അടപ്പിച്ചു. കഴിഞ്ഞമാസം ഇതേകാരണത്താല്‍ സൗദിയിലും താത്കാലികമായി ബ്രാഞ്ചുകൾ അടപ്പിച്ചിരുന്നു. 2021ൽ ഈജിപ്ത് ആസ്ഥാനമായി പിറവികൊണ്ട കമ്പനിയാണ് ബി.ലബന്‍. കമ്പനിയ്ക്ക് 40,0000 ത്തോളം ജീവനക്കാരുണ്ട്. ഈജിപ്തിൽ മാത്രം 25,000 ജീവനക്കാർ കമ്പനിക്കുണ്ട്. 47 സ്ഥാപനങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിലെല്ലാം സമാനമായ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ടെന്ന് ഈജിപ്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ജിസിസി രാജ്യങ്ങളിലും ഈജിപ്തിലും വൻ പ്രചാരം നേടിയ ഡെസേർട്ട് ബ്രാന്‍റായിരുന്നു ബി ലബൻ. അറബ് ലോകത്ത് അറിയപ്പെടുന്ന ബി ലബന് പുറമെ കുനാഫ, കറാം എൽ ഷാം, ബസ്ബൂസ, വഹ്‌മി, ആം ഷാൽതത് എന്നീ ബ്രാന്‍റുകളുടെ സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. പ്രവർത്തനം താത്കാലികമായി നിർത്തുന്നതായും കമ്പനിക്ക് പിടിച്ചു നിൽക്കാനാകാത്ത വിധമാണ് നടപടിയെന്നും മേധാവികൾ പറഞ്ഞു. മുഴുവൻ സ്ഥാപനങ്ങളും അടപ്പിച്ചതിനെതിരെ പ്രസിഡന്‍റിനും മന്ത്രിസഭക്കും കമ്പനി തുറന്ന കത്തെഴുതിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *