Posted By ashly Posted On

Nursing Fraud Arrest: നഴ്സിങിന്‍റെ പേരില്‍ വന്‍തുക തട്ടി; യുവതി അറസ്റ്റില്‍

Nursing Fraud Arrest തിരുവനന്തപുരം: നഴ്സിങ് പഠനത്തിനായി അഡ്മിഷൻ നൽകാമെന്ന വ്യാജേന 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. വെങ്ങാനൂർ സ്വദേശി ബീനയാണ് അറസ്റ്റിലായത്. കല്ലമ്പലം കരവാരം സ്വദേശിനിയിൽ നിന്ന് 5,10,000 രൂപയും വർക്കല ചെമ്മരുതി സ്വദേശിനിയിൽ നിന്ന് 5,10,000 രൂപയുമാണ തട്ടിയെടുത്തത്. ആകെ 10,20,000 രൂപയാണ് യുവതി രണ്ടുപേരില്‍നിന്നായി തട്ടിയെടുത്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 തിരുവനന്തപുരം കല്ലമ്പലം പോലീസിന് ലഭിച്ച രണ്ട് പരാതികളിലാണ് നടപടി. സമാനരീതിയിൽ കൂടുതൽ തട്ടിപ്പുകൾ യുവതി നടത്തിയിട്ടുണ്ടോയെന്ന് കല്ലമ്പലം പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *