
Kuwait Firefighters കുവൈത്തിൽ രണ്ടു ഇടങ്ങളിൽ തീപിടുത്തം: ബോട്ട് കത്തി നശിച്ചു
Kuwait fire news കുവൈറ്റ് സിറ്റി, : ഇന്ന് രാജ്യത്ത് രണ്ട ഇടങ്ങളിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു. അൽ-ബിദ്ദ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ സാൽമിയ പ്രദേശത്തെ ഷാലെയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. ബോട്ടുകൾ നന്നാക്കുന്നതിനുള്ള വർക്ക്‌ഷോപ്പായി ഉപയോഗിച്ചിരുന്ന ഷാലെയും ഒരു ബോട്ടും കത്തിനശിച്ചു. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തുകയും ആർക്കും പരിക്കേൽക്കാതെ തീ ആണക്കുകയും ചെയ്തു . കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂhttps://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
രണ്ടാമതായി അൽ-വഫ്ര പ്രദേശത്തെ ഫാമിൽ തൊഴിലാളികൾക്ക് താമസിക്കാൻ ഉപയോഗിച്ചിരുന്ന ഒരു കൂട്ടം ചാലറ്റുകളിൽ തീപിടുത്തം ഉണ്ടായി അൽ-വഫ്ര, അൽ-നുവൈസീബ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ടീമുകൾ ഉടനടി എത്തുകയും ആർക്കും പരിക്കേൽക്കാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
Comments (0)