
Private sector workers കുവൈത്തിലെ സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്നവർക്ക് അനവധി സേവനങ്ങളുമായി പുതിയ പോർട്ടൽ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ
കുവൈറ്റ് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) പുറത്തിറക്കിയ “സഹേൽ മാൻപവർ” പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .സ്വകാര്യ മേഖലയിലെ ജീവനക്കാർ സമർപ്പിച്ച എല്ലാ അപേക്ഷകളും ട്രാക്ക് ചെയ്യാനും, തൊഴിൽ കരാറുകൾ കാണാനും, സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തി തൊഴിൽ പരാതികൾ സമർപ്പിക്കാനും തുടർനടപടികൾ സ്വീകരിക്കാനും സാധിക്കും. മൊബൈൽ ഐഡി ആപ്പ് വഴി ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, പ്ലാറ്റ്‌ഫോമിന്റെ സേവനങ്ങൾ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ ലഭ്യമാകും : കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
-തൊഴിൽ സംബന്ധമായ അക്കാദമിക് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് .സമർപ്പിച്ച അപേക്ഷകൾ ട്രാക്ക് ചെയ്യാനും, അപേക്ഷ നിരസിക്കുകയാണെങ്കിൽ കാരണങ്ങൾ ഉൾപ്പെടെയുള്ള വിവിയരങ്ങൾ ലഭ്യമാകും. -അംഗീകൃത വർക്ക് പെർമിറ്റ് അപേക്ഷകളിൽ അറ്റാച്ചുചെയ്തിരിക്കുന്ന തൊഴിൽ കരാറിന്റെ പകർപ്പ് ലഭ്യമാകും . -അവകാശങ്ങളും കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുക, അനുബന്ധ രേഖകൾ അറ്റാച്ചുചെയ്യുവാനും സാധിക്കും. -വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ടുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യുവാൻ സാധിക്കും . -മറ്റൊരു മേഖലയിലേക്ക് താമസവിവരങ്ങൾ മാറ്റുന്നതിനോ മറ്റോ ഉള്ള വർക്ക് പെർമിറ്റുകൾ ക്യാൻസൽ ചെയ്യുവാൻ ഈ സേവനം ഉപയോഗപ്പെടുത്താം .
Comments (0)