
Kuwait Weather Updates: കുവൈത്തില്‍ താപനില ഉയരാന്‍ സാധ്യത; മുന്നറിയിപ്പ് അറിയാം
Kuwait Weather Updates കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരാന്‍ സാാധ്യത. 39 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച താപനില 43 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്നലെ വൈകുന്നേരം മുതല്‍ കാറ്റിന്റെ വേഗത കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 തെക്കുകിഴക്കന്‍ ദിശയില്‍നിന്ന് മാറി വരുന്ന കാറ്റ് മണിക്കൂറില്‍ എട്ട് മുതല്‍ 32 കിമീ വരെ വേഗതയില്‍ നേരിയതോ മിതമായതോ ആയ നിലയില്‍ വീശാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ നേരിയ മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)