
Stray Dog Reports: കുവൈത്ത്: തെരുവുനായ്ക്കളുടെ ആക്രമണം, വാട്സാപ്പ് നമ്പറിലൂടെ അറിയിക്കാം
Stray Dog Reports കുവൈത്ത് സിറ്റി: തെരുവ് നായ്ക്കളുടെ വ്യാപനം തടയുന്നതിനായി പുതിയ ഫീല്‍ഡ് കാംപെയിനുമായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ്. താമസസ്ഥലങ്ങളിൽ തെരുവ് നായ്ക്കളുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്നതിനും നായ്ക്കളുടെ കടിയേറ്റ സാധ്യത കുറയ്ക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. കാംപെയിനിന്‍റെ വിജയവും ലക്ഷ്യങ്ങളും കൈവരിക്കുന്നത് ഉറപ്പാക്കുന്നതിന് കുവൈത്ത് പൗരന്മാരും പ്രവാസികളും ഫീൽഡ് ടീമുകളുമായി സഹകരിക്കേണ്ടതിന്‍റെ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 തെരുവ് നായകളെ കാണുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, തെരുവ് നായ നിയന്ത്രണസംഘത്തെ നേരിട്ട് വിളിച്ചോ അല്ലെങ്കിൽ 56575070 എന്ന നമ്പറിലേക്ക് വാട്സാപ്പ് വഴി സ്ഥലം അയച്ചുകൊണ്ടോ റിപ്പോർട്ട് ചെയ്യണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. കാംപെയിനിന്‍റെ വിജയത്തിനും യഥാർഥസ്വാധീനം ചെലുത്തുന്നതിനും ബന്ധപ്പെട്ട അധികാരികളും സമൂഹവും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.
Comments (0)