
Pahalgam Attack; തിരച്ചടിക്കാൻ തയ്യാറെടുത്ത് ഇന്ത്യ; റഫാൽ, സുഖോയ് യുദ്ധ വിമാനങ്ങൾ അതിർത്തിയിലേക്ക്
Pahalgam Attack; പഹൽഗാം ആക്രമണത്തിന് പിന്നാലെ അതിർത്തികളിൽ തിരിച്ചടിക്കാൻ തയ്യാറെടുത്ത് ഇന്ത്യ. സെൻട്രൽ സെക്ടറിൽ നിന്ന് റഫാൽ, സുഖോയ് 30 എംകെഐ എന്നീ യുദ്ധവിമാന സ്ക്വാഡ്രണുകളെ, പാക് അതിർത്തിയിലെ വ്യോമ താവളങ്ങളിലേക്ക് വിന്യസിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അറബിക്കടലിൽ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തടക്കം നാവികസേനയുടെ പടക്കപ്പലുകളെയും വിന്യസിച്ചിട്ടുണ്ട്. കറാച്ചി തീരത്തോട് ചേർന്ന് ഏതു നിമിഷവും പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തും. മിസൈൽ പരീക്ഷണം ഉൾപടെ പാക് നീക്കത്തെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് ഇന്ത്യ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ആക്രമണം നടന്ന് രണ്ടുദിവസം പിന്നിടുമ്പോൾ പെഹൽഗാമിൽ ഭീകരർക്കായി തിരച്ചിലും കനത്ത സുരക്ഷയും തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരിൽ നിന്നും കച്ചവടക്കാരിൽ നിന്നും മൊഴിയെടുക്കുന്നത് ഇന്നും തുടരും.
Comments (0)