
Pahalgam Attack; പ്രവാസികൾക്ക് തിരിച്ചടി! നാട്ടിൽ നിന്നും തിരിച്ചമുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കും കാരണമിതാണ്…
Pahalgam Attack; കാശ്മീരിലെ ആക്രമണവുമായി ബന്ധപ്പെട്ട് വ്യോമ മേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാൻ. ഇതോടെ യുഎഇ-ഇന്ത്യ വിമാന സർവ്വീസുകൾക്ക് തടസം നേരിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൽ പുറത്ത് വന്നു. വടക്കേ അമേരിക്ക, യുകെ, യൂറോപ്, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ ബദൽ റൂട്ട് സ്വീകരിക്കുമെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും യാത്രാ ഷെഡ്യൂളിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾക്കനുസരിച്ച് തയ്യാറെടുക്കാനും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 നിയന്ത്രണത്തിന് പുറത്തുള്ള ഈ അപ്രതീക്ഷിതമായ വ്യോമാതിർത്തി അടച്ചിടൽ മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. എന്നാൽ ഈ അടച്ചുപൂട്ടൽ ദിവസങ്ങളോ ആഴ്ചകളോനീളുകയാണെങ്കിൽ അത് ടിക്കറ്റ് നിരക്ക് വർധനവിനും ഷെഡ്യൂളിങ് പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ദുബായ് ആസ്ഥാനമായുള്ള ട്രാവൽസ് അധികൃതർ പറയുന്നു. മാർക്കറ്റ് ട്രെൻഡിനനുസരിച്ച് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകും. നിലവിൽ ഉയർന്ന നിരക്ക് തന്നെയാണ് ഉള്ളത്. ഈയാഴ്ച മിക്ക വിമാനക്കമ്പനികളും യുഎഇ-ഇന്ത്യ വൺവേ ടിക്കറ്റിന് 1000ത്തിലേറെ ദിർഹം ഈടാക്കുന്നുണ്ട്. തിരിച്ചുള്ള യാത്രയ്ക്ക് ഇത് 1300 ദിർഹം വരെയായിട്ടുണ്ട്. എങ്കിലും മിക്ക വിമാനങ്ങളിലും ഈയാഴ്ച ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. അവധിക്കാലമായതിനാൽ നാട്ടിലേക്ക് വീടണയാൻ ആഗ്രഹിച്ചിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാണ് ടിക്കറ്റ് നിരക്ക് വർധനവ്
Comments (0)