
Lulu Dividend: ലുലുവിന്‍റെ വന്‍ പ്രഖ്യാപനം; ലാഭവിഹിതം നേരത്തെ പ്രഖ്യാപിച്ചതിലും നിക്ഷേപകര്‍ക്ക് 10 ശതമാനം അധികം
Lulu Dividend ദുബായ്: നിക്ഷേപകർക്കായി ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയില്‍. 85 ശതമാനം ലാഭവിഹിതമാണ് ലുലു പ്രഖ്യാപിച്ചത്. 720.8 കോടി രൂപയുടെ ഡിവിഡന്‍റാണ് പ്രഖ്യാപിച്ചത്. 75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികമാണിത്. അബുദാബിയിൽ നടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ ആണ് പ്രഖ്യാപനം നടത്തിയത്. 2024 സാമ്പത്തിക വർഷത്തിൽ 4.7 ശതമാനം വാർഷിക വളർച്ചയാണ് ലുലു റീട്ടെയിൽ നേടിയത്. അറ്റാദായം 216.2 മില്യൺ ഡോളറിലെത്തി. ജിസിസിയിൽ യുഎഇ, സൗദി മാർക്കറ്റുകൾ മികച്ച നേട്ടം രേഖപ്പെടുത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 മികച്ച വളർച്ചാനിരക്കാണ് രേഖപ്പെടുത്തുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലുലു റീട്ടെയിലിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എംഎ യൂസഫലി, ഓഹരി ഉടമകൾ, റെഗുലേറ്റർമാർ, ജീവനക്കാർ, പങ്കാളികൾ എന്നിവര്‍ക്ക് നന്ദി പറഞ്ഞു. ഗ്രൂപ്പിനെ അന്താരാഷ്ട്ര പ്രശസ്തിയിലെത്തിച്ചതിനെയും റീട്ടെയിൽ മേഖലയിൽ ശക്തികേന്ദ്രമാക്കി ലുലുവിനെ മാറ്റുന്നതിൽ വഹിച്ച നിർണായകപങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
Comments (0)