
Patient Attacked By Home Nurse: രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്, ബെൽറ്റ് കൊണ്ട് അടിച്ചും വടികൊണ്ട് കുത്തിയും മര്‍ദനം, പ്രതി റിമാന്‍ഡില്‍
Patient Attacked By Home Nurse അല്‍ഹൈമേഴ്സ് രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്. വിമുക്തഭടനെയാണ് മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയത്. കുന്നിക്കോട് സ്വദേശി വിഷ്ണുവിനെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട പറപ്പെട്ടി സ്വദേശി ശശിധര പിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാലുദിവസമായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മർദനമേറ്റ ശശിധര പിള്ള. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ഹോംനഴ്സിന്‍റെ വിശദീകരണം. സംശയം തോന്നി ഇന്നലെ സിസിടിവി വിശദമായി പരിശോധിച്ചപ്പോഴാണ് നഗ്നനാക്കി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ കിട്ടിയതിന് പിന്നാലെയാണ് കൊടുമൺ പോലീസിൽ പരാതി നൽകിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്ന പ്രതിയെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. ബെൽറ്റ് കൊണ്ട് അടിച്ചതായും വടികൊണ്ട് കുത്തിയതായും പ്രതി സമ്മതിച്ചു. വടികൊണ്ട് കണ്ണിന് താഴെ കുത്തി അസ്ഥിക്ക് പൊട്ടലും നിലത്തിട്ട് വലിച്ചിഴച്ച് നട്ടെല്ലിന് പരിക്കേറ്റിട്ടുമുണ്ട്. അടൂരിലെ ഏജൻസിയെ കുറിച്ചും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും വിശദമായി പരിശോധിച്ച് വരികയാണ്. ബി എസ് എഫ് ഉദ്യോഗസ്ഥനായിരുന്ന ശശിധരൻ പിള്ള വി ആർ എസ് വാങ്ങിയാണ് നാട്ടിലെത്തിയത്. ഭാര്യ തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥയും മകൾ എറണാകുളത്ത് വിദ്യാർഥിനിയുമാണ്.
Comments (0)