
കുവൈത്ത്: പ്രാദേശികമായി മദ്യം നിര്‍മിച്ചു, വിറ്റത് 10 ദിനാറിന് പ്രവാസി അറസ്റ്റില്‍
Alcohol Selling Kuwait കുവൈത്ത് സിറ്റി: പ്രാദേശികമായി നിര്‍മ്മിച്ച മദ്യം വില്‍ക്കുന്നതിനിടെ പ്രവാസി അറസ്റ്റിലായി. കേസുകളില്‍ പ്രതിയും താമസനിയമം ലംഘിച്ചവനുമായ ഒരു ഏഷ്യന്‍ പ്രവാസിയെയാണ് അറസ്റ്റുചെയ്തത്. ഫഹാഹീല്‍ പോലീസ് സ്‌റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്ന് ഏകദേശം 1,030 കുപ്പികളോളം വരുന്ന നാടന്‍ മദ്യം കണ്ടെടുത്തു. അടച്ചിട്ട ബസിനെ കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ഡ്രൈവര്‍ ഉടന്‍ തന്നെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. ഡ്രൈവര്‍ ഏഷ്യന്‍ പൗരനാണെന്നും വിവിധ കേസുകളില്‍ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്നതായും താമസനിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി. മറ്റ് ചിലരുടെ സഹായത്തോടെയാണ് മദ്യം നിര്‍മ്മിച്ചതെന്നും ഒരു കുപ്പിക്ക് 10 ദിനാര്‍ എന്ന നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് വിറ്റതെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
Comments (0)