
കുവൈത്തില്‍ 531 വിലാസങ്ങൾ ഇല്ലാതാക്കി, അപ്‌ഡേറ്റ് വൈകിയാൽ പിഴ ഈടാക്കും
കുവൈത്ത് സിറ്റി: രാജ്യത്ത് 531 വിലാസങ്ങള്‍ നീക്കം ചെയ്തു. റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഉടമകളുടെ അനുമതിയോടെയോ അല്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലോ 531 വ്യക്തികളുടെ റെസിഡൻഷ്യൽ വിലാസങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) അറിയിച്ചു. വിലാസം അപ്ഡേറ്റ് ചെയ്യാന്‍ വൈകിയാല്‍ 100 കെഡി പിഴ ഈടാക്കും. 1982 ലെ നിയമം നമ്പർ 2 ലെ ആർട്ടിക്കിൾ 33 ൽ അനുശാസിക്കുന്ന ഈ പിഴ (ആളുകളുടെ എണ്ണം കൊണ്ട് ഗുണിച്ചാൽ) ഒഴിവാക്കാൻ 30 ദിവസത്തിനുള്ളിൽ അതോറിറ്റിയിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്ന് ‘കുവൈത്ത് അൽ-യൂം’ പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു അറിയിപ്പിൽ പിഎസിഐ ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
Comments (0)