
KUWAIT EID HOLIDAY വരുന്നു നീണ്ട അവധി ദിനങ്ങൾ! കുവൈത്തിൽ വലിയ പെരുന്നാൾ അനുബന്ധിച്ചുള്ള അവധിദിനങ്ങൾ പ്രഖ്യാപിച്ചു
കുവൈത്തിൽ ബലി പെരുന്നാൾ/ വലിയപെരുന്നാൾ അവധി പ്രഖ്യാപിച്ചു. അറഫ ദിനവും ഈദ് അൽ-അദ്ഹ പ്രമാണിച്ച് എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി ബാധകമാകും .
ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ നടന്ന പ്രതിവാര യോഗത്തിൽ പുറത്തിറക്കിയ മന്ത്രിസഭാ പ്രസ്താവന പ്രകാരം, 2025 ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെ. ജൂൺ 9 തിങ്കളാഴ്ച വിശ്രമ ദിനമായി നിശ്ചയിച്ചിട്ടുണ്ട്.
പൊതുമേഖലയിലെ പ്രവർത്തനങ്ങൾ ജൂൺ 10 ചൊവ്വാഴ്ച പുനരാരംഭിക്കും. ഇതുപ്രകാരം 5 ദിവസമായിരിക്കും അവധി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Comments (0)