
Kuwait Police Sentenced: കുവൈത്തിൽ തടവുകാരനെ രക്ഷപ്പെടാൻ പോലീസ് സഹായിച്ചു; കിട്ടിയത് എട്ടിന്‍റെ പണി !
Kuwait Police Sentenced കുവൈത്ത് സിറ്റി: തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. കുവൈത്ത് ക്രിമിനൽ കോടതി അഞ്ച് ജഹ്‌റ പോലീസ് ഉദ്യോഗസ്ഥരെ മൂന്ന് വർഷം കഠിനതടവിന് ശിക്ഷിച്ചു. പോലീസ് രേഖകൾ വ്യാജമായി നിർമിച്ചതിനും ഔദ്യോഗിക കൃത്യങ്ങൾ ലംഘിച്ചതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തി. മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഉത്തരവുകൾ പാലിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ഉദ്യോഗസ്ഥരുടെ നടപടികളെ പൊതുജനവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി പറഞ്ഞു. നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സമഗ്രതയ്ക്കും നേരെയുള്ള ഏതൊരു ഭീഷണിയും തടയാൻ കർശനമായ ശിക്ഷകൾ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
Comments (0)