Posted By ashly Posted On

Malayali Trailer Driver Accident Death: ചെക്പോയിന്‍റിൽ വാഹനരേഖകൾ നൽകാനിറങ്ങി; കുവൈത്തിൽ ഡ്രൈവറായ പ്രവാസി മലയാളി വാഹനമിടിച്ച് മരിച്ചു

Malayali Trailer Driver Accident Death അൽ ഖസീം: ചെക്പോയിന്റിൽ വാഹന രേഖകൾ നൽകാനായി ഇറങ്ങിയ ട്രെയിലർ ഡ്രൈവറായ മലയാളി വാഹനമിടിച്ച് മരിച്ചു. കുവൈത്തിലെ അൽ ഖസീമിന് സമീപമാണ് അപകടമുണ്ടായത്. കുവൈത്തിൽ നിന്ന് വാഹനവുമായി വരികയായിരുന്ന തൃശൂർ വി.പി. തുരുത്ത് കോട്ടപ്പുറം സ്വദേശി ജയൻ പള്ളിയമക്കൽ ബാലൻ (54) ആണ് മരിച്ചത്. കുവൈത്തിൽ നിന്ന് സൗദിയിലേക്കുള്ള യാത്രയ്ക്കിടെ റിയാദ് മദീന റോഡിൽ അൽ ഖസീമിനടുത്ത് ഉക്ലത്ത് ഷുക്കൂർ എന്ന സ്ഥലത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ചെക്പോയിന്‍റിൽ വെച്ചാണ് അപകടമുണ്ടായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 കുവൈത്തിൽ നിന്ന് സൗദിയിലെ മദീനയിലേക്കുള്ള യാത്രയ്ക്കിടയിൽ ചെക്പോയിന്‍റിൽ വാഹനം നിർത്തി ഇറങ്ങിയ ജയൻ രേഖകൾ പരിശോധനയ്ക്ക് നൽകാനായി നടന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വദേശിയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായതെന്ന് മലയാളി സാമൂഹിക പ്രവർത്തകർ അറിയിച്ചു. മൃതദേഹം ഉക്ലത്ത് ഷുക്കൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കനിവ് ജീവകാരുണ്യ വിഭാഗം ഹരിലാലിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബാലൻ നാരായണൻ, കല്ലു ബാലൻ എന്നിവർ മാതാപിതാക്കളാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *