Posted By ashly Posted On

Udaan Cafe: ഇത് ‘സൂപ്പര്‍ കഫേ’; വിമാനത്താവളത്തില്‍ കുറഞ്ഞ വിലയില്‍ ചായയും കടിയും, 10 രൂപ !

Udaan Cafe നാട്ടിന്‍പുറങ്ങളിലെ ചായക്കടയില്‍ കിട്ടുന്ന അതേ വിലയില്‍ ചായയും കടിയും കഴിക്കാം, മറ്റെവിടെ നിന്നുമല്ല, വിമാനത്താവളങ്ങളില്‍ നിന്ന്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആദ്യമായി ആരംഭിച്ച ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റായതോടെ ചെന്നൈയിലും അഹമ്മദാബാദിലുമെല്ലാം എത്തിയിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഉഡാന്‍ യാത്രി കഫേക്കായുള്ള ആവശ്യം ഉയര്‍ന്നിട്ടുമുണ്ട്. ഏറ്റവും ഒടുവിലെ ഉഡാന്‍ യാത്രി കഫേ സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തത്. ചായക്ക് 10 രൂപയും സമൂസക്കും കാപ്പിക്കും 20 രൂപയും അടക്കം എല്ലാ വിഭവങ്ങള്‍ക്കും താങ്ങാനാവുന്ന വിലയാണെന്നതാണ് സവിശേഷത. സാധാരണ വിമാനത്താവളങ്ങളില്‍ ചായക്കും കാപ്പിക്കും 150, 200 രൂപ ഈടാക്കുമ്പോള്‍ ഉഡാന്‍ കഫേയില്‍ നാട്ടിന്‍പുറങ്ങളിലെ ചായക്കടയിലെ അതേ വിലയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഇന്നും ഇന്ത്യയിലെ ഭൂരിഭാഗം ആഭ്യന്തര വിമാനത്താവളങ്ങളിലും ഉയര്‍ന്ന നിരക്കാണ് ഭക്ഷണ പാനീയങ്ങള്‍ക്കായി നല്‍കേണ്ടി വരുന്നത്. ഒരു കുപ്പി വെള്ളത്തിന് 100 രൂപയാണ് ഈടാക്കുന്നത് വിമാനത്താവളങ്ങളില്‍ സാധാരണയാണ്. ചായക്ക് 150 രൂപ മുതല്‍ 350 രൂപ വരെയും രണ്ടു സമൂസക്ക് 250 രൂപയുമൊക്കെയാണ് വിമാനത്താവളങ്ങളിലെ ഭക്ഷണ നിരക്കുകള്‍. ഏറ്റവും ഒടുവില്‍ ഉഡാന്‍ യാത്രി കഫേ അവതരിപ്പിച്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രതിദിനം 30,000ത്തിലേറെ യാത്രികരാണ് വന്നു പോവുന്നത്. 200ലേറെ വിമാനങ്ങളും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പ്രതിദിനം സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളുടേതിനു സമാനമായ വിലയില്‍ വിമാനത്താവളങ്ങളിലും ഭക്ഷണം ലഭിക്കുന്നത് കൂടുതല്‍ പേരെ ഉഡാന്‍ യാത്രി കഫേയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പ്രാദേശിക വിമാനത്താവളങ്ങളേയും ഹെലിപാഡുകളേയും ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ സാധാരണക്കാരെ ആകാശയാത്രക്കു പ്രേരിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍(ഉഡേ ദേശ് കാ ആം നാഗരിക്). ഈ പദ്ധതിയുടെ ലക്ഷ്യത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഉഡാന്‍ യാത്രി കഫേകളുടെ വരവും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *