
പേര് വെളിപ്പെടുത്തിയില്ല; കടബാധ്യത ഉള്ളവര്‍ക്കുള്ള ധനസമാഹരണത്തിന് അജ്ഞാതന്‍ നല്‍കിയത് പത്ത് ലക്ഷം ദിനാര്‍
കുവൈത്ത് സിറ്റി: കടബാധിതരെ സഹായിക്കുന്നതിനായി സാമൂഹിക ക്ഷേമ മന്ത്രാലയം ആരംഭിച്ച ധനസമാഹരണനിധിയിലേക്ക് അജ്ഞാതന്‍ അയച്ചു നൽകിയത് പത്ത് ലക്ഷം ദിനാർ (ഏകദേശം 28 കോടി ഇന്ത്യൻ രൂപ). പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് ഇത്രയും തുക ഇദ്ദേഹം സഹായനിധിയിലേക്ക് നല്‍കിയത്. കടബാധ്യതയെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാമൂഹികക്ഷേമമന്ത്രാലയം ധനസമാഹരണനിധി ആരംഭിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഇതിനോടകം പതിനായിരത്തോളം സ്ഥാപനങ്ങളും വ്യക്തികളുമാണ് ഫണ്ടിലേക്ക് ധനസഹായം നൽകിയത്. ഏകദേശം 20 ലക്ഷം ദിനാർ സഹായം ഇതിനോടകം ലഭിച്ചിട്ടുണ്ട്.
Comments (0)