Posted By ashly Posted On

Kuwait Expats Job: മാര്‍ച്ച് 31 ന് ശേഷം കരാര്‍ പുതുക്കേണ്ട; കുവൈത്തിലെ ഈ മേഖലയിലുള്ള പ്രവാസികളുടെ ജോലി തെറിക്കും

Kuwait Expats Job കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ള പ്രവാസികളുടെ ജോലി അവതാളത്തില്‍. നിരവധി പ്രവാസികളെ സർക്കാർ ജോലിയിൽനിന്ന് സിവിൽ സർവീസ് ബ്യൂറോ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍, മാർച്ച് 31 ന് ശേഷം സർക്കാർ ജോലികളിൽ പ്രവാസികളുടെ കരാർ പുതുക്കേണ്ടതില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. മാർച്ച് 31 ന് ശേഷം സർക്കാർ ജോലിയുള്ള ഏതൊരു പ്രവാസിയുടെയും കരാർ പുതുക്കില്ല. 2017ലെ 11-ാം നമ്പർ സിവിൽ സർവീസ് കൗൺസിൽ പ്രമേയം നടപ്പിലാക്കുന്നതിൽ എല്ലാ സർക്കാർ ഏജൻസികളിലും മാറ്റിസ്ഥാപിക്കൽ നയം നടപ്പിലാക്കുന്നത് തുടരുകയാണ്. റീപ്ലേസ്‌മെൻ്റ് പോളിസി ആരംഭിച്ചത് മുതൽ കുവൈത്തി സ്ത്രീകളുടെ കുട്ടികൾ ഒഴികെയുള്ള വലിയൊരു വിഭാഗം ഇതരരാജ്യക്കാരുടെ സേവനം അവസാനിപ്പിച്ചു. ബാക്കിയുള്ള ചെറിയ ശതമാനം സർക്കാർ ഏജൻസികളുടെ അഭ്യർഥനപ്രകാരം 2025 മാർച്ച് 31 വരെ മാത്രം കരാർ പുതുക്കിയിട്ടുണ്ട്. കുവൈത്തികളല്ലാത്ത ആർക്കും മാര്‍ച്ച് 31 ന് ശേഷം ശേഷം കരാര്‍ പുതുക്കില്ലെന്ന് സിഎസ്‌സി പ്രസ്താവനയിൽ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *