
Kuruppampady Pocso Case: ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ മുതല്‍ ധനേഷുമായി പരിചയം, ഒരുമിച്ച് താമസം, പെണ്‍കുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ, മറ്റ് പലതും ആവശ്യപ്പെട്ടു
Kuruppampady Pocso Case കൊച്ചി: ‘ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണം’ ഈ കത്താണ് കുറുപ്പംപടിയിലെ പീഡനവിവരം പുറംലോകം അറിയാന്‍ ഇടയാക്കിയത്. സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തായ അയ്യമ്പുഴ സ്വദേശിയായ ധനേഷിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. പെൺകുട്ടികളുടെ സുഹൃത്തുക്കളെ ദുരുപയോഗം ചെയ്യാനും ഇയാൾ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. പെൺകുട്ടികളുടെ പിതാവ് നേരത്തെ മരിച്ചതാണ്. അദ്ദേഹം രോഗിയായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകാന്‍ ധനേഷിന്‍റെ ടാക്സിയായിരുന്നു വിളിച്ചിരുന്നത്. ഈ സമയത്തെ അടുപ്പം മുതലെടുത്ത് പെൺകുട്ടികളുടെ അമ്മയുമായി സൗഹൃദത്തിലാകുകയും പെൺകുട്ടികളുടെ അച്ഛന്‍റെ മരണശേഷം പതിവായി യുവതിയും മക്കളും താമസിക്കുന്ന വാടകവീട്ടിൽ വന്ന് താമസിക്കാറുമുണ്ടായിരുന്നു. രണ്ടാനച്ഛൻ ആയിട്ടാണ് ഇയാളെ പെൺകുട്ടികൾ കണ്ടിരുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP 2023 മുതൽ കഴിഞ്ഞമാസം വരെ പലപ്പോഴായി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടാതെ, സുഹൃത്തുക്കളെ പരിചയപ്പെടുത്തണമെന്നും ഇയാൾ പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, മൂത്ത പെൺകുട്ടി ‘ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്’ പറഞ്ഞ് സുഹൃത്തിന് കത്ത് നൽകി. ഈ പെൺകുട്ടിയുടെ അമ്മ സ്‌കൂളിലെ അധ്യാപികയാണ്. കുട്ടി കത്ത് അമ്മയ്‌ക്ക് കൊടുത്തു. കത്ത് കണ്ട് സംശയം തോന്നി പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, മൂത്ത പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)