
ലഗേജുകളെ മര്യാദയോടെ കൈകാര്യം ചെയ്യുന്ന ഏക രാജ്യം ഏതാണെന്ന് അറിയാമോ?
വിമാനത്തിൽ യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എയർലൈനുകൾ ലഗേജുകൾ കൈകാര്യം ചെയ്യുന്ന രീതി. യാതൊരു ശ്രദ്ധയുമില്ലാതെ ലഗേജുകൾ എടുത്തെറിയുന്നതും വിമാനത്തിൽ കയറ്റുന്നതിനും ഇറക്കുന്നതിനുമിടയിൽ ലഗേജുകൾക്ക് കേടുപാടുകൾ സംഭവിക്കുന്ന നിരവധി വീഡിയോസ് സമൂഹമാദ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ ലഗേജ് നഷ്ടപ്പെടുന്നവരും നിരവധിയാണ്. എന്നാൽ ഇപ്പോൾ വളരെ കരുതലോടെ യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്ന വിമാനത്താവള ജീവനക്കാരുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പലരും അത്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് വീഡിയോ കണ്ടത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT മാത്രമല്ല, ജീവനക്കാരെ അഭിനന്ദിക്കാനും മറന്നില്ല. ടോക്കിയോ വിമാനത്താവളത്തിൽ നിന്നുള്ളതാണ് ഈ കാഴ്ച. ലഗേജുമായെത്തിയ വാഹനത്തിൽ നിന്ന് വളരെ ശ്രദ്ധയോടെ ലഗേജുകൾ എടുത്തുവയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. മനുഷ്യരുടെ തോളിൽ തട്ടുന്നതുപോലെ പെട്ടികളിലും സൗമ്യമായി തട്ടി യാത്രയാക്കുന്നതും വീഡിയോയിൽ കാണാം.
Comments (0)