Posted By ashly Posted On

വിമാനയാത്രയ്ക്കിടെ സ്ത്രീകളുടെ മുന്നില്‍വെച്ച് സ്വയംഭോഗം; 33കാരന്‍ അറസ്റ്റില്‍

സ്വിറ്റ്സര്‍ലാന്‍ഡ്: വിമാനയാത്രയ്ക്കിടെ സ്ത്രീകള്‍ അടക്കമുള്ള സഹയാത്രക്കാര്‍ക്ക് മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറികില്‍നിന്ന് ജര്‍മനിയിലെ ഡ്രസ്ഡനിലേക്ക് പോയ സ്വിസ് എയറിന്‍റെ വിമാനത്തിലാണ് ഇത്തരത്തില്‍ സംഭവമുണ്ടായത്. യുവാവിന്‍റെ പ്രവൃത്തിയില്‍ ബുദ്ധിമുട്ടുണ്ടായതോടെ സഹയാത്രികര്‍ ഫ്ലൈറ്റ് അറ്റന്‍ഡിനെ വിവരമറിയിച്ചു. തുടര്‍ന്ന്, യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയുമായിരുന്നു. പലവട്ടം ആവശ്യപ്പെട്ടതിന് ശേഷമാണ് യുവാവ് സ്വയംഭോഗം നിര്‍ത്താന്‍ തയ്യാറായതെന്ന് ഡ്രസ്ഡന്‍ ഫെ‍ഡറല്‍ പോലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT യുവാവിരുന്ന സീറ്റില്‍ ഒപ്പം രണ്ട് സ്ത്രീ യാത്രികരാണ് ഉണ്ടായിരുന്നത്. അതേസമയം, താന്‍ മോശമായൊന്നും ചെയ്തിട്ടില്ലെന്നും ലൈംഗികാവയവം പുറത്തെടുത്തിട്ടില്ലെന്നുമായിരുന്നു യുവാവ് പറഞ്ഞത്. എന്നാല്‍, യുവാവിന്‍റേത് അങ്ങേയറ്റം അപമര്യാദ നിറഞ്ഞ പെരുമാറ്റമായിരുന്നെന്ന് വിമാനജീവനക്കാര്‍ മൊഴി നല്‍കി. തുടര്‍ന്ന്, വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *