
പെരുന്നാള്‍ പൊളിക്കാം; ഗള്‍ഫിലെ അവധി, ഇങ്ങനെ പ്ലാന്‍ ചെയ്താല്‍ 11 ദിവസം വരെ അവധി?
കുവൈത്ത് സിറ്റി: ചെറിയ പെരുന്നാള്‍ അവധി പ്രവാസികള്‍ക്ക് അടക്കമുള്ള നിവാസികള്‍ക്ക് പൊടിപൊടിക്കാം. കൃത്യമായി പ്ലാന്‍ ചെയ്താല്‍ അവധി 11 ദിവസം വരെ ലഭിക്കും. യുഎഇയിൽ പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കും. റമദാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും. മാർച്ച് 29 ന് ചന്ദ്രക്കല കണ്ടാൽ, പെരുന്നാൾ 30 നായിരിക്കും. മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ നാല് ദിവസത്തെ അവധി ലഭിക്കും. ശനിയാഴ്ച രാജ്യത്തെ മിക്ക ജീവനക്കാർക്കും വാരാന്ത്യമാണ്. അതേസമയം, 29 ന് ചന്ദ്രനെ കാണാതിരിക്കുകയും റമദാൻ 30 ദിവസം നീണ്ടുനിൽക്കുകയും ചെയ്താൽ, ശവ്വാൽ മാസത്തിലെ ആദ്യ ദിവസം മാർച്ച് 31 ആയിരിക്കും. ഇത് 31 മുതൽ ഏപ്രിൽ രണ്ട് വരെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയായി മാറും. അതിനാല്‍, മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും. ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യമായതിനാൽ ചില സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് ആറ് ദിവസം വരെ അവധി ലഭിക്കും. സൗദി അറേബ്യ- സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി മാർച്ച് 29 (റമസാൻ 29) മുതലാണ്. ഇത്തവണ 5 ദിവസമാണ് അവധി ലഭിക്കുക. 29 മുതൽ ഏപ്രിൽ 2 വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം മുതൽ വാരാന്ത്യ അവധി തുടങ്ങുന്നതിനാൽ ഏപ്രിൽ 3 ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി സ്വകാര്യ മേഖലയിലുള്ളവർക്ക് ലഭിക്കും. അങ്ങനെയെങ്കിൽ മൊത്തം 8 ദിവസം ഈദ് അവധി ലഭിക്കാനാണ് സാധ്യത. ഖത്തര്‍ – മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെ രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ഈദുൽ ഫിത്തർ അവധി കഴിഞ്ഞ് ഏപ്രിൽ 8 പ്രവർത്തി ദിനമായിരിക്കും. ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ വാരാന്ത്യ അവധി ഉൾപ്പെടെ ജീവനക്കാർക്ക് 11 ദിവസത്തെ അവധി ലഭിക്കും. ഈയാഴ്ചയിലെ അവസാന പ്രവർത്തി ദിനമായ വ്യാഴാഴ്ച കഴിഞ്ഞാൽ പിന്നെ ഏപ്രിൽ 8 ന് മാത്രമേ ജോലിയിൽ പ്രവേശിക്കേണ്ടതുള്ളൂ. ഒമാന്‍- മാർച്ച് 29 ശനിയാഴ്ച മുതൽ അവധി ആരംഭിക്കും. പെരുന്നാൾ മാർച്ച് 30 ഞായറാഴ്ച ആയാൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ ആയിരിക്കും പൊതു അവധി. പെരുന്നാൾ മാർച്ച് 31 തിങ്കളാഴ്ച ആയാൽ ഏപ്രിൽ 3 വ്യാഴം വരെ അവധി ആയിരിക്കും. വാരാന്ത്യം ഉൾപ്പെടെ തുടർച്ചയായ ഒഴിവ് ലഭിക്കും. ബഹ്റൈന്‍- ഈദിന്റെ ആദ്യ ദിവസം മുതൽ 3 ദിവസമാണ് പൊതു അവധി. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള 2 ദിവസവുമാണ് അവധി. മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ച് പെരുന്നാൾ പ്രഖ്യാപിക്കും. 30നാണ് പെരുന്നാൾ എങ്കിൽ 30, ഏപ്രിൽ 1, 2 തീയതികളിലായിരിക്കും അവധി. 28, 29 തീയതികളിലെ വാരാന്ത്യ അവധി കൂടി ചേർത്ത് 5 ദിവസം അവധി ആഘോഷിക്കാം. കുവൈത്ത്- മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 30 നാണ് ഈദുല്‍ ഫിത്തര്‍ വരുന്നതെങ്കില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസത്തെ അവധി നല്‍കും. 30, 31, 1 തീയതികളാകും ഇത്. രണ്ടാം തീയതി മുതല്‍ പ്രവൃത്തി ദിനമായിരിക്കും. അതേസമയം, മാര്‍ച്ച് 31നാണ് മാസപിറവി കാണുന്നതെങ്കില്‍ അഞ്ചുദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 30 മുതലാവും അവധി തുടങ്ങുക. 30, 31, ഏപ്രില്‍ 1,2,3 കൂടാതെ, വാരാന്ത്യ അവധി കൂട്ടി ഏപ്രില്‍ ആറാം തീയതിയാകും പ്രവൃത്തി ദിനം ആരംഭിക്കുക.
Comments (0)