
Indian Expat Killed By Son Repatriated: ലഹരിക്കടിമയായ മകന് പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി; ഇന്ത്യന്‍ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്
Indian Expat Killed By Son Repatriated റിയാദ്: ലഹരിക്കടിമയായ മകന് അതിക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിയായ പിതാവിന്റെ മൃതദേഹം നാട്ടിലേക്ക്. ഉത്തർപ്രദേശ് സ്വദേശി ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവിെന്റെ (52) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വെച്ചാണ് പിതാവിനെ മകന് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദമ്മാമിൽനിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വാരാണസിയിലേക്കും കൊണ്ടുപോയി. കഴിഞ്ഞ ജനുവരിയിലാണ് പ്രവാസിയായ പിതാവിനെ ലഹരിക്കടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT നാട്ടിൽ പഠിക്കുന്ന ലഹരിക്കടിമയായ മകൻ കുമാർ യാദവിനെ ലഹരിമരുന്ന് ഉപയോഗത്തില്നിന്ന രക്ഷപ്പെടുത്താനാണ് പിതാവ് ശ്രീകൃഷ്ണ മകനെ സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. എന്നാൽ, സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാകുകയും മാനസികനില തെറ്റുകയും ചെയ്തു. ഇതേതുടർന്നാണ് ക്രൂരമായ രീതിയിൽ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിതാവിന്റെ കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതി വിചാരണ കാത്ത് ജയിലിലാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കവും രംഗത്തുണ്ടായിരുന്നു. ഭാര്യ: ഉഷ യാദവ്, പിതാവ്: ഭൃഗുനാഥ്, മാതാവ്: ശകുന്തളാദേവി.
Comments (0)