Posted By ashly Posted On

Expat Malayali Died: വിസ പുതുക്കാനായി കുവൈത്തിലെത്തി, തിരികെ നാട്ടിലെത്തിയ അന്ന് തന്നെ അപകടം; പ്രവാസി മലയാളി മരിച്ചു

Expat Malayali Died കുവൈത്ത്‌സിറ്റി/തൃശൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടിൽ മരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്‍റെ മകന്‍ റോണ്‍ (21) ആണ് മരിച്ചത്. സാല്‍മിയയിലായിരുന്നു താമസം. റസിഡൻസി വിസ പുതുക്കാനായി കുവൈത്തിലെത്തിയ റോൺ കഴിഞ്ഞ 26നാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. അതേദിവസം തന്നെ വാഹനാപകടമുണ്ടായി. എറണാകുളത്തെ കോളജിൽനിന്ന് തിരികെ മടങ്ങുന്ന വഴി കാലടി – എയര്‍പോര്‍ട്ട് റോഡില്‍ വച്ച് റോണ്‍ ഓടിച്ച ബൈക്ക് ഏതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT
അപകടത്തില്‍ ഗുരുതര പരിക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: സിനി ഷാജു. സഹോദരി: റേബല്‍. പ്ലസ് ടു വരെ ഐസിഎസ്‌കെ സാല്‍മിയ ബ്രാഞ്ചിലായിരുന്നു റോൺ പഠിച്ചത്. സംസ്‌കാരം 31-ന് രാവിലെ പത്തരയ്ക്ക് തൃശൂര്‍ തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *