Posted By ashly Posted On

Norka Triple Win Program: ജര്‍മനിയിലേക്ക് പറക്കാന്‍ നഴ്സുമാര്‍; വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത് നോര്‍ക്ക ട്രിപ്പിൾ വിന്‍ പദ്ധതി

Norka Triple Win Program തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വന്‍ പദ്ധതി വഴി ജര്‍മന്‍ വര്‍ക്ക് പെര്‍മിറ്റ് കൈമാറി. 18 നഴ്സുമാര്‍ക്കാണ് ഇത്തരത്തില്‍ ജര്‍മനിയിലേക്ക് പോകാന്‍ അവസരമൊരുങ്ങിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ വിദേശയാത്രകള്‍ ചെയ്യാവൂവെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളാ പദ്ധതിയുടെ നാലും അഞ്ചും ബാച്ചുകളില്‍ ഉള്‍പ്പെട്ട ജര്‍മ്മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയാക്കിയ എട്ട് നഴ്സുമാര്‍ക്ക് കൂടി വര്‍ക്ക് പെര്‍മിറ്റുകള്‍ കൈമാറി സംസാരിക്കുകയായിരുന്നു പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞദിവസം മാര്‍ച്ച് 28ന് 10 നഴ്സുമാക്കും വര്‍ക്ക് പെര്‍മിറ്റ് കൈമാറിയിരുന്നു. തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കേരളത്തിന്‍റെ അംബാസിഡര്‍മാര്‍ കൂടിയായ നഴ്സുമാര്‍ മികച്ച സേവനപാരമ്പര്യം നിലനിര്‍ത്താന്‍ നിരന്തരം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയിലേയ്ക്ക് ട്രിപ്പിള്‍ വിന്‍ വഴി റിക്രൂട്ട്ചെയ്ത നഴ്സുമാര്‍ അടുത്ത ആറുമാസത്തിനുളളില്‍ 1000 പിന്നിട്ട് വലിയ കൂട്ടായ്മയായി മാറുമെന്ന് ചടങ്ങില്‍ സംസാരിച്ച നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയും പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT തിരുവനന്തപുരം, കൊച്ചി ഗോയ്‌ഥേ സെന്ററുകളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ എ1, എ2, ബി 1 കോഴ്‌സുകള്‍ പാസായവര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത്. ഇവര്‍ക്ക് മെയ് മാസത്തോടെ ജര്‍മനിയിലെത്താനാകും. ജര്‍മനിയിലെ ബാഡൻ – വുർട്ടംബർഗ് (Baden-Württemberg) സംസ്ഥാനത്തെ ഹൈഡൽബർഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എട്ടു പേര്‍ക്കും മറ്റുളളവര്‍ക്ക് ഹാംബർഗ് സംസ്ഥാനത്തെ ഹോസ്പിറ്റലുകളിലുമാണ് നിയമനം ലഭിച്ചിട്ടുളളത്. ജര്‍മനിയിലെത്തിയശേഷം അസിസ്റ്റന്‍റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ഭാഷാ പരിശീലനം ജര്‍മനിയില്‍ പൂര്‍ത്തിയാക്കണം. പരീക്ഷകള്‍ പാസായതിനുശേഷം ജര്‍മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സായി സേവനമനുഷ്ഠിക്കാന്‍ സാധിക്കും. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *